തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഒരു ഉന്നതന്‍ രണ്ടുകോടി മുപ്പത്തയ്യായിരം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കടത്തിയെന്നാണ് ശക്തിധരന്‍ ആരോപിക്കുന്നത്. ആ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചത് താനായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്- അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം: ‘പക്ഷേ രാജാവ് നഗ്‌നനാണ്!’ ഒരിക്കല്‍ ഞാന്‍ സ്‌നേഹിച്ച ഒരാള്‍