പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതയായിരുന്ന ഇവര്‍ നാട്ടിലെ സൗമ്യ സാന്നിധ്യമായിരുന്നു. മാവേലിക്കരയില്‍ വീട്ടമ്മയായ കുഴിപ്പറമ്പില്‍ മറിയാമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ അച്ചാമ്മ (റെജി-51) എന്ന മിനി രാജു കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് പ്രദേശത്തായിരുന്നു നാളുകളായി ഇവര്‍ താമസിച്ച് വന്നിരുന്നത്. കഠിനാധ്വാനിയായിരുന്ന മിനി എല്ലാവരോടും