മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്. തുടർച്ചയായ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീട്ടുവളപ്പിൽ കണ്ട കൂൺ പാകം ചെയ്തു കഴിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവർ കൂൺ കഴിച്ചിരുന്നില്ല. ഛർദിയെ