തിരുവനന്തപുരം- ആളൊഴിഞ്ഞ ഗോഡൗണില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25) അറസ്റ്റിലായി. യുവതിയെ പരുക്കുകളോടെ എസ്. എ. ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴക്കൂട്ടത്ത ബാര്‍ ഹോട്ടലില്‍ യുവതി സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കിരണ്‍ സ്ഥലത്തെത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന ആളുമായി വഴക്കിടുകയും യുവതിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയിവേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ യുവതി രക്ഷപ്പെടാന്‍ ശ്രമിക്കവെ കടന്നു പിടിക്കുകയും വീട്ടിലെത്തിക്കാമെന്നും ബൈക്കില്‍ കയറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രെ. തുടര്‍ന്ന് യുവതി വീണ്ടും ബൈക്കില്‍ കയറിയെങ്കിലും വീട്ടില്‍ എത്തിക്കുന്നതിന് പകരം വെട്ടുറോഡ് ചന്ദവിളയിലുള്ള കൃഷി ഭവന്‍ ഗോഡൗണിലെ ഷെഡിലെത്തിച്ച് വീണ്ടും ക്രൂരമായി മര്‍ദിക്കുകയും കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കിരണ്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പുലര്‍ച്ചെ അഞ്ചു വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി ഇതിനിടയില്‍ വിവസ്ത്രയായ നിലയില്‍ നിലവിളിച്ച് കൊണ്ടു പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ യുവതിക്കു വസ്ത്രം നല്‍കിയ ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രുരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരുക്കേറ്റതായും കഴക്കൂട്ടം പോലീസ് പറഞ്ഞു.
2023 June 25Keralaarrestഓണ്‍ലൈന്‍ ഡെസ്‌ക്title_en: young woman who escaped from the torture went to the road naked