ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐഡി കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവിൽ പോയതിനാൽ രേഖകൾ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിർണായക തെളിവായ മൊബൈൽഫോൺ കണ്ടെത്താനായില്ല.
വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.
