ഇന്ന് ജൂണ്‍ 26: അടിയന്തരാവസ്ഥ വിരുദ്ധദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ഇന്ന്:  സുരേഷ്ഗോപിയുടേയും, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെയും ജന്മദിനം: ബെനഡിക്റ്റ് രണ്ടാമന്‍ മാര്‍പ്പാപ്പയായതും റിച്ചാഡ് മൂന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവായതും ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചതും ചരിത്രത്തില്‍ ഇന്ന്:  ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!

1198 മിഥുനം 11
അത്തം / അഷ്ടമി
2023 ജൂണ്‍ 26, തിങ്കള്‍
കാതോലിക്ക ദിനം !
(മലങ്കര ഓര്‍ത്തഡോക്‌സ് സഭാദിനം)
ഇന്ന് ; അടിയന്തരാവസ്ഥ വിരുദ്ധദിനം !
അന്തഃരാഷ്ട്ര ലഹരി വിരുദ്ധ ദിനം !
അനധികൃത മനുഷ്യക്കടത്ത് വിരുദ്ധദിനം
****************
[ International Day against Drug Abuse and Illicit Trafficking ]
പീഡിപ്പിക്കപ്പെടുന്നവരുടെ രക്ഷക്കായി
അന്തഃരാഷ്ട്ര ദിനം ! **************
[ International Day in Support of Victims of Torture ]
. ലോക ശീതീകരണ ദിനം !
. *********
[World Refrigeration Day]
ദേശീയ നാളികേര ദിനം
**********
. ദേശീയ ബ്യൂട്ടീഷ്യന്‍ ഡേ !
* അസര്‍ബൈജാന്‍: സൈനിക നാവിക
ദിനം !
* റോമാനിയ : പതാക ദിനം!
* സോമാലിയ,മഡഗാസ്‌കര്‍: സ്വാതന്ത്ര്യ
ദിനം !
* ഹാമ് ലിന്‍ : എലിപിടുത്തക്കാരുടെ
ദിനം! [ പൈയ്ഡ് പൈപേഴ്‌സ് ഡേ ]
* തായ്‌ലാന്‍ഡ്: സന്തോണ്‍ ഫുവിന്റെ
ജന്മദിനം!
* USA;
National Canoe Day
National Chocolate Pudding Day
Please Take My Children to Work Day
ഇന്നത്തെ മൊഴിമുത്ത്
”നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാവുന്നു. ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവര്‍ത്തികളും, പ്രവര്‍ത്തികള്‍ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.”
. [- മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ]
**********
1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും 1986-ല്‍ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന സിനിമയില്‍ വില്ലനായും മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലന്‍), രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയും
1994-ല്‍ കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയത്തോടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കെത്തുകയും ചെയ്ത ചലച്ചിത്രതാരവും മുന്‍ രാജ്യസഭാംഗവും കൂടിയായ സുരേഷ്ഗോപിയുടേയും (1957),
നിലവില്‍ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്റ്റീലിന്റെയും കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെയും ( 1969),
പ്രശസ്തനായ റഷ്യന്‍ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ മിഖായില്‍ ബോറിസോവിച്ച് ഖോദൊര്‍ക്കോവിസ്‌ക്കിയുടെയും (1963),
ജന്മദിനം!
ഇന്നത്തെ സ്മരണ !
*********
എ പി ഗോപാലന്‍ മ. (-2007)
അടൂര്‍ പങ്കജം മ. (1925 – 2010)
കെ. നാരായണക്കുറുപ്പ് മ. (1927- 2013)
കാവാലം നാരായണപണിക്കര്‍ മ. (1927-2016)
യശ് ജോഹര്‍ മ. (1929-2004)
ആല്‍ഫ്രെഡ് ഡോബ്ലിന്‍ മ. (1878-1957 )
ജഹാനാറ ഇമാം മ. (1929 -1994)
എം.എ ജോണ്‍ ജ. (1936 -2011)
കാലാമണ്ഡലം ഗംഗാധരന്‍. ജ. (1936- 2015)
ഇമാം ശാമില്‍ ജ. (1797 -1871)
ചാള്‍സ് മെസ്സിയര്‍ ജ. (1730-1817)
പീറ്റര്‍ ക്ലാവര്‍ ജ. (1581-1654)
ലോര്‍ഡ് കെല്‍വിന്‍ ജ. ( 1824-1907)
പേള്‍ എസ്. ബക്ക് ജ. (1892-1973)
സാല്‍വഡോര്‍ അലന്‍ഡെ ജ. (1908-1994)
ഇന്ന്
ആദ്യകാലത്ത് നാടകഗാനങ്ങളും ലളിതഗാനങ്ങളും എഴുതുകയും പിന്നീട് മറക്കാനാവാത്ത കുറെ ഗാനങ്ങള്‍ സിനിമക്കു വേണ്ടി എഴുതുകയും ചെയ്ത എ പി ഗോപാലനെയും(- ജൂണ്‍ 26, 2007),
പന്ത്രണ്ടാമത്തെ വയസ്സില്‍ മധുമാധുര്യം എന്ന നാടകത്തിലൂടെ നാടകവേദിയിലെത്തുകയും പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകന്‍, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും ,പ്രേമലേഖ വിശപ്പിന്റെ വിളി, ചെമ്മീന്‍ , കുഞ്ഞിക്കൂനന്‍ തുടങ്ങി നാനൂറോളം ചിത്രങ്ങളില്‍ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ച അടൂര്‍ പങ്കജത്തിനെയും(1925 – ജൂണ്‍ 26 2010),
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, വിവിധ ഘട്ടങ്ങളിലായി 26 വര്‍ഷം നിയമസഭയില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പിനെയും (927 ഒക്ടോബര്‍ 23 – 2013 ജൂണ്‍ 26),
കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കല്‍ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതി ഉപയോഗിച്ച് തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയ കവിയും ഗാന രചയിതാവും നാടകകൃത്തും സംവിധായകനും ആയിരുന്ന കാവാലം നാരായണപണിക്കരെയും ( 1927-2016 ജൂണ്‍ 26),
കല്‍ ഹൊ ന ഹൊ, കഭി ഖുശി കഭി ഗം, അഗ്‌നിപഥ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച യശ് ജോഹറിനെയും (6 സെപ്റ്റംബര്‍ 1929 – 26 ജൂണ്‍ 2004),
വിവിധ വീക്ഷണങ്ങളിലൂടെ ബര്‍ലിനെ നോക്കിക്കാണുന്ന 1929-ല്‍ പ്രസിദ്ധീകരിച്ച ബര്‍ലിന്‍ അലക്‌സാണ്ടര്‍പ്ലാറ്റ്‌സ് തുടങ്ങി അനേകം കൃതികള്‍ രചിച്ച ജര്‍മന്‍ നോവലിസ്റ്റ് ആല്‍ഫ്രെഡ് ഡോബ്ലിനെയും (1878 ആഗസ്റ്റ് 10-1957 ജൂണ്‍ 26),
ബഗ്ലാദേശ് സ്വാതന്ത്യ സമരത്തില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച ബഗ്ലാദേശിലെ എഴുത്തുകാരിയും പൊതു പ്രവര്‍ത്തകയും ശഹീദ് ജനനി എന്ന് വിളിക്കുന്ന ജഹാനാറ ഇമാമിനെയും (3 മെയ് 1929 – 26 ജൂണ്‍ 1994),
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സ്ഥാപക നേതാവില്‍ ഒരാളും,1961-ല്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായും തുടര്‍ന്ന് 1963-ല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയും, സ്വന്തമായി അറുപതിനായിരത്തിലധികം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി ഉണ്ടായിരുന്ന ആളും,എഴുത്തും വായനയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കുകയും, ഒരു നല്ല കര്‍ഷകനും ആയിരുത്ത എം.എ ജോണിനെയും (1936 ജൂണ്‍ 26-2011 ഫെബ്രുവരി 22),
കഥകളിയില്‍ ഇല്ലാതിരുന്ന പല രാഗങ്ങളും അസാമാന്യ പാടവത്തോടെ കഥകളിയിലേക്ക് വിളക്കിച്ചേര്‍ക്കുകയും,വെണ്മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി, ശങ്കരന്‍ എമ്പ്രാന്തിരി തുടങ്ങി നിരവധി പേരെ കഥകളിസംഗീതം അഭ്യസിപ്പിക്കുകയും ചെയ്ത പ്ര ശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഗംഗാധരനെയും(1936 ജൂണ്‍ 26- ഏപ്രില്‍ 26, 2015)
റഷ്യന്‍ സാമ്രാജ്യത്തിനെതിരെ നടന്ന കൊക്കേഷ്യന്‍ യുദ്ധ ചെറുത്തു നില്‍പുകളുടെ നായകനും കൊക്കേഷ്യന്‍ ഇമാമാത്തിന്റെ (1834-1859) മൂന്നാമത്തെ ഇമാമും, വടക്കന്‍ കോക്കസിലെ മുസ്ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാര്‍ഗദര്‍ശിയുമായിരുന്ന ഇമാം ശാമിലിനെയും (26 ജൂണ്‍ 1797 – 4 ഫെബ്രുവരി 1871).
വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേര്‍ത്ത് പട്ടികയുണ്ടാക്കുകയും, മെസ്സിയര്‍ പട്ടിക എന്നുപറയുന്ന ഈ പട്ടികയില്‍ നീഹാരികകളും ഗാലക്‌സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉള്‍പ്പെടുത്തുകയും, പില്‍ക്കാലത്ത് ശാസ്ത്രഞ്ജര്‍ ഇവയെ മെസ്സിയര്‍ വസ്തുക്കള്‍ എന്നു വിളിക്കുകയും , ചെയ്ത ഫ്രഞ്ചുകാരനായ വാന നിരീക്ഷകന്‍ ചാള്‍സ് മെസ്സിയറെയും (ജൂണ്‍ 26, 1730 – ഏപ്രില്‍ 12, 1817),
അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുകയും, അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാന്‍ സാധിച്ചില്ലെങ്കിലും അടിമകള്‍ക്ക് ആശ്വാസമേകാന്‍ ഇറങ്ങിത്തിരിക്കുകയും അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പ്രയത്‌നിച്ച കത്തോലിക്കാസഭയിലെ വിശുദ്ധന്‍ പീറ്റര്‍ ക്ലാവറെയും (26 ജൂണ്‍ 1581-8 സെപ്റ്റംബര്‍ 1654) ,
ഈസ്റ്റ് വിന്‍ഡ്:വെസ്റ്റ് വിന്‍ഡ്,ദ് ഗുഡ് എര്‍ത്ത്,സണ്‍സ് ,എ ഹൌസ് ഡിവൈഡഡ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരിയും നോബല്‍ സമ്മാന ജേതാവുമായിരുന്ന പേള്‍ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേള്‍ സിഡന്‍സ്‌ട്രൈക്കര്‍ ബക്കിനെയും (ജനനപ്പേര് പേള്‍ കംഫര്‍ട്ട് സിഡന്‍സ്‌ട്രൈക്കര്‍) (ജൂണ്‍ 26, 1892- മാര്‍ച്ച് 6, 1973) ,
നാവികരുടെ കോമ്പസ്,. താപനിലയുടെ താഴ്ന്ന നിരക്ക്(ആബ്‌സല്യൂട്ട് സീറോ) -273.15 ഡിഗ്രീ സെല്‍ഷ്യസ് (-459.67 ഫാരന്‍ഹീറ്റ് ഡിഗ്രീ) എന്നത് കൃത്യമായി കണ്ടുപിടിക്കുകയും, വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെര്‍മ്മോഡൈനാമിക്‌സിലെ നിയമങ്ങള്‍ എന്നീ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തുകയും, ഭൗതികശാസ്ത്രത്തെ ആധുനികരീതിയില്‍ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമായിരുന്ന ലോര്‍ഡ് കെല്‍വിന്‍ എന്ന വില്യം തോംസണിനെയും (26 June 1824 – 17 December 1907) ,
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി തുറന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് നേതാവും, ഡോക്റ്ററും, ചിലിയിലെ പ്രസിഡന്റും ആയിരുന്ന സാല്‍വഡോര്‍ ഗില്ലിമേറൊ അലന്‍ഡെ യോസെന്‍സ് എന്ന സാല്‍വഡോര്‍ അലന്‍ഡെയെയും(
26 ജൂണ്‍1908 – 11 സെപ്റ്റംബര്‍ 1973),
ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്…
********
684 – ബെനഡിക്റ്റ് രണ്ടാമന്‍ മാര്‍പ്പാപ്പയായി.
1483 – റിച്ചാഡ് മൂന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവായി.
1541 – പെറുവിന്റെ തലസ്ഥാനമായ ലിമ നഗരം സ്ഥാപിച്ച പിസാറോ എന്ന സ്‌പെയിന്‍കാരനെ സ്വന്തം സേനാംഗങ്ങള്‍ വധിച്ചു.
1599 – ഉദയംപേരൂര്‍ സുനഹദോസ് അവസാനിച്ചു.
1819 – ബൈസിക്കിളിന് പേറ്റന്റ് ലഭിച്ചു.
1843 – ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചു.
1858 – ടിന്റസ്സില്‍ ഉടമ്പടിയെ തുടര്‍ന്ന് ചൈനയും ബ്രിട്ടനും തമ്മിലുള്ള ശത്രുത അവസാനിച്ചു.
1934 – ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വള്‍ഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കല്‍.
1945 – ഐക്യരാഷ്ട്ര ചാര്‍ട്ടര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒപ്പുവക്കപ്പെട്ടു.
1948 – രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സോവിയറ്റധീന പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ബെര്‍ലിന്‍ നഗരത്തിലേക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും വിമാനങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തുടങ്ങി. ചരിത്രത്തില്‍ ഇത് ബെര്‍ലിന്‍ ഐര്‍ലിഫ്റ്റിംഗ് എന്നറിയപ്പെടുന്നു.
1960 – ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ മഡഗാസ്‌കര്‍ ഫ്രഞ്ച് അധീനതയില്‍ നിന്നും സ്വതന്ത്രമായി
1975 – ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1982 – എയര്‍ ഇന്ത്യയുടെ ബോളിങ് വിമാനം ഗൗരീശങ്കര്‍ മുംബൈ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു.
1995 – ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിന്‍ ഹമദ് അല്‍താനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ഭരണത്തിലേറി.
2006 – മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
2013 – ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ജമ്മുകാശ്മീരിലെ പിര്‍പഞ്ചാല്‍ പര്‍വ്വതങ്ങള്‍ക്കുള്ളിലൂടെയാണ് ഈ പാത.
2015 – സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി കൊണ്ട് അമേരിക്കന്‍ സുപ്രീംകോടതി വിധി പ്രസ്താപിച്ചു.
2020 – കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്നൊരു വെബ് പോര്‍ട്ടല്‍ ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *