പത്തനംതിട്ട: റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയുടെ വെട്ടേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. കീക്കൊഴൂർ സ്വദേശിനി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റാന്നി ബ്ലോക്ക് വടക്കേടത്ത് സ്വദേശി അതുൽ സത്യനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. രജിതമോളുടെ വീട്ടിലേക്ക് വെട്ടുകത്തിയുമായി അതിക്രമിച്ച് കടന്ന ഇയാൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രജിതമോളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വി.എ രാജു, മാതാവ് ഗീത, സഹോദരി അപ്പു എന്നിവരെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. ബഹളം