കൊച്ചി- കുഞ്ഞു പിറന്ന വിശേഷങ്ങളുമായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ സ്‌നേഹയും ശ്രീകുമാറും യൂട്യൂബ് ചാനലില്‍. കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും വിഡിയോയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
പ്രസവ സമയത്തെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. പ്രസവ സമയത്ത് ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. സീരിയലിന്റെ ഷൂട്ടിങ്ങിലായിരുന്നു താരം.  തന്നെ നേരത്തെ വിടാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ ഷൂട്ടിങ് കഴിയാന്‍ വൈകിയതിനാല്‍ പ്രസവസമയത്ത് ആശുപത്രിയില്‍ എത്താനായില്ല എന്നുമാണ് ശ്രീകുമാര്‍ പറഞ്ഞത്.
പ്രസവം കഴിഞ്ഞ് തന്നെ പുറത്തേക്ക് ഇറക്കിയപ്പോള്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ശ്രീയെ മാത്രം കണ്ടില്ലെന്ന് സ്‌നേഹ പരാതി പറയുന്നുമുണ്ട്.
ഷൂട്ടിംഗ് പൂര്‍ത്തിയായ ഉടനെ താന്‍ ആശുപത്രിയിലേക്ക് എത്തി. ആദ്യം പോയത് സ്‌നേഹയുടെ അടുത്തേക്കാണ്. സ്‌നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാന്‍ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യില്‍ മോനെ വെച്ചു തന്നു- ശ്രീകുമാര്‍ പറഞ്ഞു. അല്ലിയിളം പൂവോ എന്ന് പാട്ടുപാടിയാണ് ഇരുവരും കുഞ്ഞിനെ പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത്.
 
2023 June 23EntertainmentsreekumarSNEHA SREEKUMARtitle_en: sneha and srikumar with newborn

By admin

Leave a Reply

Your email address will not be published. Required fields are marked *