ദുബായ്-രണ്ടു മാസത്തെ ശമ്പളം നൽകാത്ത കമ്പനി ഉടമക്ക് പത്ത് ലക്ഷത്തിലേറെ ദിർഹം പിഴ വിധിച്ചു. 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയാണ് ദുബായ് നാച്വറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ കേസ് കോടതിയിലേക്ക് റഫർ ചെയ്തത്.
215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. സ്ഥാപനത്തിലെ സാമ്പത്തിക സ്ഥിതിയാണ് ശമ്പളം നൽകാതരിക്കാൻ കാരണമെന്നാണ് കൺസ്ട്രക് ഷൻ കമ്പനി ഉടമ മ്മതിച്ചു.
ശമ്പളം നൽകാനുള്ള ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തിയാണ് പ്രതിയെ ശിക്ഷിക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ എണ്ണം 215 ആയതിനാൽ 10,75,000 ദിർഹമാണ് മൊത്തം പിഴത്തുക.
2023 June 24GulfcourtfineDubaititle_en: Company owner fined more than Dh1 million for not paying salaries