ജിദ്ദ – ഒരാഴ്ചക്കിടെ 7,005 ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ നിന്ന് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയത്. ഇക്കാലയളവില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 6,481 ഇഖാമ നിയമ ലംഘകരും 3,427 നുഴഞ്ഞുകയറ്റക്കാരും 2,050 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 11,958 നിയമ ലംഘകര്‍ പിടിയിലായി. അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 403 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 90 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ എട്ടു പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്റുകളില്‍ കഴിയുന്ന 33,160 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 27,665 പേര്‍ പുരുഷന്മാരും 5,495 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 24,529 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 2,564 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
2023 June 24Saudideportationillegalssaudi checkingtitle_en: 7005 expats deported

By admin

Leave a Reply

Your email address will not be published. Required fields are marked *