കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു. കോഴിക്കോട് കമ്മിഷണര്‍ ഒാഫിസിനു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. വടകര, മുക്കം, കാരശേരി, പേരാമ്പ്ര മേഖലകളിലും പ്രതിഷേധമുണ്ടായി. കണ്ണൂരിലും റോഡ് ഉപരോധിച്ചു. കൊല്ലം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മലപ്പുറം