തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം തകര്‍ന്നു എന്ന പ്രസ്താവന വീരപ്പന്‍ കാട്ടുകൊള്ളയ്ക്കെതിരെ പറയുന്നതിലും ഭീകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുപിയില്‍ 48 മാധ്യമപ്രവര്‍ത്തകരാണ് അക്രമത്തിന് ഇരയായത്. 12 പേര്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.