പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രം 16ന്  പ്രദർശനത്തിനെത്തി. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.  മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ കൂടുതൽ തീയറ്ററുകളിലേക്ക്

ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബ റായ സഞ്ജു.എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
രചന – മഹേഷ് ഗോപാൽ, ജയ് വിഷ്ണു, ഗാനങ്ങൾ – ഹരി നാരായണൻ,സംഗീതം – ഹിഷാം അബ്ദുൾ വഹാബ് , ഛായാഗ്രഹണം- ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് – അപ്പു ഭട്ടതിരി. മാളവിക. വി.എൻ, കലാസംവിധാനം – ജയൻ ക്രയോൺ, മേക്കപ്പ് – റോണക്സ് സേവ്യർ ബുള്ളറ്റ് ഡയറീസ് എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *