മനാമ: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിച്ചു യോഗ ദിനം ആചരിച്ചു. അൽ നജ്മ മൈതാനത്തു നടന്ന യോഗ ദിനത്തിൽ സ്വദേശികളും പ്രവാസികളും അടക്കം രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു.
ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സി പ്രതിനിധി ഇജാസ് അഹമ്മദ്, ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട, മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി, ഡോ. കോമൾ, പ്രകാശ് ദേവ്ജി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
അന്താരാഷ്ട്ര യോഗ ദിനത്തിനായി കൈകോർത്ത പ്രവാസി സംഘടനകളോട് ഇന്ത്യൻ എംബസ്സി പ്രതിനിധി ഇജാസ് അഹമ്മദ് നന്ദി അറിയിച്ചു. മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി തുടങ്ങിയ ബഹ്‌റൈനി പ്രമുഖരെ സംഘാടകർ മൊമെന്റോ നൽകി ആദരിച്ചു.
പൊതു സമ്മേനത്തിനു ശേഷം യോഗ അധ്യാപകൻ രുദ്രേഷ് സിഗിന്റെ നിയന്ത്രണത്തിൽ യോഗ അഭ്യാസം നടന്നു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ യോഗ അഭ്യാസത്തിൽ പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത എല്ലാ സംഘടനകൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
