‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ ആയിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള സംസാരിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മാളികപ്പുറം.
”ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുകള്‍ ഏറ്റവും പിറകില്‍ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയില്‍ എത്തിച്ചത്.”
”എന്റെ ഒരു കഥ ദിലീപേട്ടന്‍ കേള്‍ക്കണം എന്നാണ് ആഗ്രഹം. സത്യത്തില്‍ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ അയ്യപ്പനായി മനസ്സില്‍ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസ്സില്‍ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല.” ”മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ്” എന്നാണ് അഭിലാഷ് പിള്ള പറയുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രം 100 കോടി കളക്ഷന്‍ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കല്യാണി എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.
