കോഴിക്കോട്: കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതൽ ഉൽപാദനം. കടലിൽ നിന്നുള്ള ലഭ്യതയിലെ വർധനവ് 15 ശതമാനമാണ്. എന്നാൽ, വിലയിടിവ് സംഭവിച്ചതോടെ ഉൽപാദനവർധനവിനനുസരിച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രതിസന്ധി പരിഹരിക്കാൻ,