ഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് യോഗം. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിരി കേന്ദ്രം യോഗത്തിൽ വിശദീകരിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത്. കലാപം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഈ മാസം 25 വരെ നീട്ടിയിരുന്നു.
അതേസമയം പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതിനിടെ യോഗം വിളിച്ചു ചേർത്തതിൽ പ്രതിപക്ഷം വിമർശിച്ചു. മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം പത്ത് പാർട്ടികൾ മണിപൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഘട്ടിൽ ഇന്ന് ഉപവാസ സമരം നടത്തും.