പത്തനംതിട്ട: ബസിനുള്ളിൽ 17കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പത്തനംതിട്ടയില്‍ സ്വകാര്യ ബസിലായിരുന്നു പീഡനശ്രമം. ഉപദ്രവം മുതൽ പതിനേഴുകാരൻ ഫോണിൽ വിഡിയോ ചിത്രീകരിച്ചിരുന്നു. ശല്യം കൂടിയപ്പോൾ ആൺകുട്ടി ബഹളം വെച്ചു. ഇതോടെ പ്രതി ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. സംഭവത്തിൽ കൊടുമൺ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.