മുംബൈ- നവാസുദ്ദീന്‍ സിദ്ദിഖിയും അവ്നീത് കൗറും അഭിനയിച്ച ടിക്കു വെഡ്സ് ഷേരു എന്ന ചിത്രത്തിന്രെ ട്രെയിലര്‍ പുറത്തുവന്നതോടെ നടനു നേരെ രൂക്ഷവിമര്‍ശനം. നവാസുദ്ദീന്റെയും അവ്‌നീതിന്റെയും ലിപ്ലോക് രംഗത്തെ ചൊല്ലിയാണ് പ്രതിഷേധം ഉയരുന്നത്. ഇരുവരുടെയും പ്രായവ്യത്യാസം ആണ് ഇത്രയധികം ചര്‍ച്ചയ്ക്ക് കാരണം. 49കാരനായ സിദ്ദിഖിയും 21 കാരിയായ അവ്നീതും തമ്മിലുള്ള ലിപ്ലോക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ ലിപ് ലോക് രംഗത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് അണിയറ പ്രവര്‍ത്തകര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ സായ് കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കങ്കണ റണൗട്ടാണ്.
2023 June 24Entertainmentlip lockage differenceonlineoutrageഓണ്‍ലൈന്‍ ഡെസ്‌ക് title_en: Nawazuddin Siddiqui Kiss Avneet Kaur Video sparks outrage online