മണ്ണാര്‍ക്കാട്: കോഴിക്കോട് പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 9: 30 ഓടുകൂടിയാണ് പുകപ്പുരയ്ക്ക് തീ പിടിച്ചത്. ഉടമസ്ഥൻ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനു ശേഷം സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം അസിസ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടന്നത്,
മണ്ണാർക്കാട്ടിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തനത്തിനായി സീനിയർ ഫയർ ആൻഡ് ഓഫീസർ ടി. ജയരാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ്. വി. സുരേഷ് കുമാർ, ജി. അജീഷ്, സി. റിജേഷ്, വി. സുജീഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എം. മണികണ്ഠൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
6000 ലിറ്റർ വെള്ളം അഗ്നിശമനം നടത്താനായി ഉപയോഗിച്ചു എന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതുവഴി പോവുകയായിരുന്ന സ്ഥലം എംഎൽഎ ഷംസുദ്ദീൻ അപകടസ്ഥലം സന്ദർശിക്കുകയും ചെയ്തു.
