കൊട്ടാരക്കര: കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്.
കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്.
കൊട്ടാരക്കര പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.