കാർഷികോത്പ്ന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്ന നവസംരംഭകരായ ‘നോംസ്’ ഫുഡ്സ് എൻ്റർപ്രൈസസിൻ്റെ  ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിര്‍വ്വഹിച്ചു

കോഴിക്കോട്: കാക്കൂർ പഞ്ചായത്തിലെ പാവണ്ടൂരിൽ ആരംഭിച്ച കാർഷികോത്പ്ന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്ന നവസംരംഭകരായ ‘നോംസ്’ ഫുഡ്സ് എൻ്റർപ്രൈസസിൻ്റെ  ഉദ്ഘാടനം ഫാക്ടറി, തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിര്‍വ്വഹിച്ചു.
നവസംരംഭകർക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്നും, കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി അദ്ധ്യക്ഷനായിരുന്നു. ലോക കേരളസഭ അംഗം പി.കെ. കബീർ സലാല മുഖ്യ അതിഥിയായിരുന്നു.
ബ്ലോക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.ഹരിദാസൻ, വാർഡ് മെമ്പർ സിജി എൻ പരപ്പിൽ, ചേളന്നൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ ജ്യോത്സന എസ്.വി, വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ സൽന എം എന്നിവര്‍ പങ്കെടുത്തു. മുരളീധരൻ നടേരി സ്വാഗതവും, എം.ജെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *