കുവൈറ്റ് സിറ്റി: കുവൈറ്റ് ഒ ഐ സി സി കൊല്ലം ജില്ലാ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ആക്ടിങ്ങ് പ്രസിഡന്റ് സൈമൺ ബേബിയുടെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഒ ഐ സി സി ഓഫീസിൽ വച്ചു നടത്തുകയുണ്ടായി ബഹുമാന്യനായ കെ പി സി സി സെക്രട്ടറി അഡ്വ: ശ്രീ: ബി. ആർ. എം ഷഫീർ കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു താമരക്കുളത്തിന് നൽകി നിർവ്വഹിച്ചു.
മുഖ്യാതിഥി ബഹുമാന്യനായ ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ: വർഗ്ഗീസ് പുതുക്കുങ്ങര മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള ട്രഷറർ രാജീവ് നടുവിലെമുറി സെക്രട്ടറി ജോയി കരവാളൂർ, ജില്ലാ ചാർജ്ജുള്ള റോയ് കൈതവന എന്നിവർ ആശംസകൾ നേർന്നു.
ബി. ആർ.എം ഷഫീറിന്റെ കാരിക്കേച്ചർ വൈസ്പ്രസിഡൻറ് റോയി എബ്രാഹം നൽകി. ജയിംസ്, അനീസ് കൊല്ലം, ജയ്സൺ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ദിലീഷ് ജഗന്നാഥ് യൂത്ത് വിങ്ങ് വൈസ് പ്രസിഡന്റ് അൽ അമീൻ നന്ദിയും പറഞ്ഞു.