1198 മിഥുനം 9
പൂരം / ഷഷ്ടി
2023 ജൂണ്‍ 24, ശനി
ഷഷ്ഠിവ്രതം/ കുമാരഷ്ഷ്ഠി
ഇന്ന് ;
പ്രജപിതാ ബ്രഹ്‌മകുമാരീസ് മമ്മാ ദിനം !
അന്തര്‍ദേശീയ മായാലോകകഥകളുടെ ദിനം !
ഇഗ്ലണ്ട് : മിഡ്‌സമ്മര്‍ ഡേ !
[മധ്യവേനല്‍ ദിവസം]
* വെനസ്വേല: സൈന്യ ദിനം !
* ഫിലിപ്പൈന്‍സ് : വട്ടാഹ് വട്ടാഹ് ഡേ !
(ബസാന്‍ ഉത്സവം )
* USA ;
Swim a Lap Day !
(ഒരു തുടി നീന്തുക)
National Upcycling Day
National Pralines Day
UK : Armed Forces Day
ഇന്നത്തെ മൊഴിമുത്തുകള്‍
്്
‘നമ്മുടെ പ്രയത്‌നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണു്. കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ’
‘ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദര്‍ശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം’
. [- സ്വാമി വിവേകാനന്ദന്‍ ]
**********
സ്ത്രീ മനസ്സിന്റെ അന്തഃസംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പ്രമേയവത്ക്കരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന പ്രശസ്തയായ ഇന്ത്യന്‍ – ഇംഗ്ലീഷ് എഴുത്തുകാരി അനിത ദേശായിയുടെയും (1937),
പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്റെയും (1974),
മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദിഎന്നീ ഭാഷകളിലായി 185 -ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്രനടി വിജയശാന്തിയുടെയും (1964),
ഇന്‍ഡ്യന്‍ വ്യവസായി ഗൌതം അദാനിയുടെയും (1962),
ഹിന്ദി സിനിമാ നടനും നടി രതി അഗ്‌നിഹോത്രിയുടെ സഹോദരനും സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവുമായ അതുല്‍ അഗ്‌നിഹോത്രിയുടെയും (1970),
ഒപ്റ്റിക്കല്‍ സൂക്ഷ്മദര്‍ശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ ഗവേഷകന്‍ വില്ല്യം ഇ. മോണറിന്റെയും (1953),
അര്‍ജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനില്‍ എഫ്.സി. ബാഴ്‌സലോണഎന്നീ ടീമുകള്‍ക്ക് ഫുട്ബാള്‍ കളിക്കുന്ന ലോകത്തെ മികച്ച കളിക്കാരില്‍ ഒരാളായ ലയണല്‍ ആന്‍ഡ്രെസ് മെസ്സിയുടെയും (1987),
ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ കളിക്കുന്ന സ്റ്റുവര്‍ട്ട് ക്രിസ്റ്റഫര്‍ ജോണ്‍ ബ്രോഡ് എന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും (1986) ജന്മദിനം !
ഇന്നത്തെ സ്മരണ !
********
വി.വി. ഗിരി മ. (1894-1980)
പി.കെ. കുഞ്ഞ് മ. (1906 – 1979)
ഹരേകൃഷ്ണ ബെഹറ മ. ( 1931-2012)
കുണ്ടൂര്‍ നാരായണ മേനോന് ജ.
(1862 – 1936)
ഗുരു ഗോപിനാഥ് ജ. (1908 – 1987 )
ഒ എം സി നാരായണന്‍ നമ്പൂതിരിപാട് ജ. (1910 – 1989)
ശൂരനാട് കുഞ്ഞന്‍പിള്ള ജ. (1911-1995 )
എം.എസ്. വിശ്വനാഥന്‍ ജ. (1928 – 2015)
കണ്ണദാസന്‍ ജ. ( 1927 ജൂണ്‍ 24-)
കുരിശിന്റെ യോഹന്നാന്‍ ജ. (1542-1591)
വിക്ടര്‍ ഹെസ് ജ. (1883 -1964)
ഫ്രെഡ് ഹോയ്ല്‍ ജ. (1915 -2001)
്്്്്്്
തിരു കൊച്ചി അസംബ്ലിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയും,, കേരള സംസ്ഥാനത്തിന്റെ മുന്‍ ധനകാര്യമന്ത്രിയും, ദീര്‍ഘകാലം നിയമസഭാ സാമജികനും, പൊതു പ്രവര്‍ത്തകനും, രാജ്യാഭിമാനി (പത്രം), സ്വരാജ് (വാരിക), കേരള ജനത (പത്രം) എന്നിവയുടെ പത്രാധിപരും, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും, തിരു – കൊച്ചി മുസ്ലീം ലീഗ് പ്രസിഡന്റും, പ്രജാസഭാ സോഷ്യലിസ്റ്റ് പാര്‍ട്ടി ട്രഷററും ആയിരുന്ന വ്യക്തിയും, കായംകുളം എം.എസ്.എം കോളേജ് സ്ഥാപിക്കുകയും ചെയ്ത പി.കെ. കുഞ്ഞിനെയും (1906 – 24 ജൂണ്‍ 1979),
ഒഡീസി നൃത്ത രൂപം പ്രചരിപ്പിക്കുന്നതിന് മുന്‍ കൈയെടുക്കുകയും ഡല്‍ഹിയില്‍ ഒഡീസി കേന്ദ്രം ആരംഭിക്കുകയും, സൊണാല്‍ മാന്‍സിങ്, മാധവി മുഡ്ഗല്‍, രാധാറെഡ്ഡി, യാമിനി കൃഷ്ണമൂര്‍ത്തി, കബിത ദ്വിവേദി തുടങ്ങിയ പ്രസിദ്ധ ഒഡീസി നര്‍ത്തകിമാരുടയെല്ലാം ഗുരുവും, ആയിരുന്ന പ്രസിദ്ധനായ ഒഡീസി നര്‍ത്തകന്‍ ഗുരു ഹരേകൃഷ്ണ ബെഹറയെയും( 23 മാര്‍ച്ച്1931- 24 ജൂണ്‍ 2012),
ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയില്‍ വളരെവേഗം ശ്രദ്ധേയനാകുകയും, കൊ.വ. 1065-ല്‍ വിദ്യാവിനോദിനി ആരംഭിച്ചതുമുതല്‍ നിരന്തരമായി സാഹിത്യസേവനത്തില്‍ മുഴുകുകയും, വെണ്‍മണി പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടുകയും, കോമപ്പന്‍, കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍, പാക്കനാര്‍, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തന്‍ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളെഴുതുകയും പച്ചമലയാളത്തില്‍ കവിതയെഴുതുന്നതിനു കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലും കവച്ചു വക്കുകയും ചെയ്ത കവി
കുണ്ടൂര്‍ നാരായണ മേനോനെയും ‘(1862 ജൂണ്‍ 24- 1936),
ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരില്‍ ഒരാളും, അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുന്‍പില്‍ ആദ്യം പരിചയപ്പെടുത്തിയവരില്‍ ഒരാളും . പ്രതിഭാധനനായ നര്‍ത്തകനും, കേരളനടനം എന്ന ആധുനിക സര്‍ഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായ ഗുരു ഗോപിനാഥിനെയും (1908 ജൂണ്‍ 24 – 1987 ഒക്ടോബര്‍ 9),
മലയാളത്തില്‍ ഋഗ്വേദ ഭാഷ ഭാഷ്യം രചിച്ച സംസ്‌കൃത പണ്ഡിതന്‍ ഒ എം സി നാരായണന്‍ നമ്പൂതിരിപാടിനെ യും (24 ജൂണ്‍ 1910 – ഏപ്രില്‍ 4 1989),
ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറി, ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ അസിസ്റ്റന്റ്‌റ്, വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറി, കേരള സര്‍വകലാശാലയുടെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടര്‍, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റെക്കോര്‍ഡ്‌സ് കമ്മീഷന്‍,ഫാക്കല്‍റ്റി ഓഫ് ഓറിയന്റെല്‍ സ്റ്റഡീസ്,കേരള സര്‍വകലാശാല,എന്നിവയില്‍ അംഗം,. കേരള ആര്‍കൈവ്‌സ് ന്യൂസ് ലെറ്റര്‍ ബോര്‍ഡിന്റെ പത്രാധിപര്‍, നവസാഹിതി ബയോഗ്രാഫിക്കല്‍ എന്‍സൈക്ലോപീഡിയയുടെ മുഖ്യ ഉപദേശ്ടാവ്, കേരള സര്‍വകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷന്‍ ബോര്‍ഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷന്‍, കേന്ദ്രസാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം,കേരള സാഹിത്യ അക്കാദമി അംഗം,ഹിസ്റ്ററി അസോസിയേഷന്‍ അംഗം, കാന്‍ഫെഡ് അദ്ധ്യക്ഷന്‍,ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയുടെ പത്രാധിപര്‍,ആദ്യ ജ്ഞാനപീഠ അവാര്‍ഡ് കമ്മറ്റിയംഗം ,എന്നെ നിലകളില്‍ പ്രവര്‍ത്തിക്കുകയും, നിഘണ്ടുകാരന്‍, ഭാഷാചരിത്ര ഗവേഷകന്‍, കവി, സാഹിത്യ വിമര്‍ശകന്‍, വാഗ്മി, വിദ്യാഭ്യാസ പ്രചാരകന്‍, മലയാള ഭാഷാപണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനും ആയിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയെയും (. 1911 ജൂണ്‍ 24-1995 മാര്‍ച്ച് 8 ),
അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്യുകയും, സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനും ലളിത സംഗീതത്തിന്റെ രാജാവായ ( മെല്ലിസൈ മന്നര്‍) എം.എസ്. വിശ്വനാഥനെയും (എം.എസ്.വി.) (ജൂണ്‍ 24, 1928 – ജൂലൈ 14, 2015),
ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങള്‍
രചിക്കുകയും, 1980-ല്‍ ചേരമാന്‍ കാതലി എന്ന വിവര്‍ത്തിത കഥക്ക് സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടുകയും ചെയ്ത പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന മുത്തയ്യ എന്ന കവികളിലെ രാജാവ് (കവിയരസ് ) കണ്ണദാസനെയും ( 1927 ജൂണ്‍ 24-)
പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്നു നടന്ന കത്തോലിക്കാ പ്രതിനവീകരണ പ്രസ്ഥാനത്തിന്റെ മുഖ്യനേതാക്കളിലൊരാളും, സ്പാനിഷ് മിസ്റ്റിക്ക് കവിയും, കര്‍മ്മലീത്താ സന്യാസിയും, കത്തോലിക്കാ പുരോഹിതനും ആയിരുന്ന യുവാന്‍ ഡി യെപെസ് ആല്‍വരസ് എന്ന കുരിശിന്റെ യോഹന്നാനെയും (San Juan de la Cruz), (ജൂണ്‍ 24 1542 – ഡിസംബര്‍ 14 1591),
കോസ്മിക് കിരണങ്ങള്‍ കണ്ടുപിടിച്ച ഓസ്ട്രിയന്‍-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനും ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ വിജേതാവുമായ വിക്ടര്‍ ഫ്രാന്‍സിസ് ഹെസിനെയും (24 ജൂണ്‍ 1883 – 17 ഡിസംബര്‍ 1964),
മഹാവിസ്‌ഫോടനസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളു കളിയാക്കി ബിഗ് ബാംഗ് എന്നു വിശേഷിപ്പിക്കുകയും, മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു ബദലായി സ്ഥിരസ്ഥിതി സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്ത പ്രഗല്ഭ ബ്രിട്ടീഷ് പ്രപഞ്ചശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രകാരനുമായിരുന്ന ഫ്രെഡ് ഹോയ്‌ലിനെയും (1915 ജൂണ്‍ 24-2001 ഓഗസ്റ്റ് 20) ഓര്‍മ്മിക്കുന്നു
ചരിത്രത്തില്‍ ഇന്ന് …
*********
1793 – ഫ്രാന്‍സില്‍ ആദ്യ റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നു.
1894 – ഒളിമ്പിക്‌സ് മല്‍സരങ്ങള്‍ നാലുവര്‍ഷം കൂടുമ്പോള്‍ നടത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.
1901 – പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദര്‍ശനം ആരംഭിച്ചു.
1913 – ജോസഫ് കുക്ക്, ഓസ്‌ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.
1940 – ഫ്രാന്‍സും ഇറ്റലിയും വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പു വച്ചു.
1945 – രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനിയുടെ പരാജയത്തിനു ശേഷം മോസ്‌കോയില്‍ വിജയദിന പരേഡ്.
1946 – ജോര്‍ജ്‌സ് ബിഡോള്‍ട്ട് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
2004 – ന്യൂയോര്‍ക്കില്‍ വധശിക്ഷ നിരോധിക്കപ്പെട്ടു.
2012 – ഗാലപ്പഗോസ് ആമയുടെ ഉപജാതിയായ ചെലോനോയ്ഡിസ് നിഗ്ര അബിന്‍ഡോണിയുടെ അവസാനത്തെ അറിയപ്പെടുന്ന വ്യക്തി ലോണ്‍സം ജോര്‍ജിന്റെ മരണം .
2013 – മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി തന്റെ അധികാരം ദുരുപയോഗം ചെയ്തതിനും പ്രായപൂര്‍ത്തിയാകാത്ത ഒരു വേശ്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി , ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
2021 – ഫ്‌ലോറിഡയിലെ സര്‍ഫ്സൈഡിലുള്ള ചാംപ്ലെയിന്‍ ടവേഴ്സ് സൗത്ത് കോണ്ടോമിനിയം പെട്ടെന്ന് ഒരു ഭാഗിക തകര്‍ച്ചയില്‍ അകപ്പെട്ട് 98 പേര്‍ മരിച്ചു.
2022 – ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ , ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അധികാരം യുഎസ് ഭരണഘടന ഫെഡറല്‍ ഗവണ്‍മെന്റിന് നല്‍കുന്നില്ലെന്നും അതുവഴി അത്തരം അധികാരം വ്യക്തിഗത സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കുമെന്നും യുഎസ് സുപ്രീം കോടതി വിധിച്ചു . ഇത് റോയ് v. വേഡ് (1973), പ്ലാന്‍ഡ് പാരന്റ്ഹുഡ് v. കേസി (1992) എന്നിവയിലെ മുന്‍ തീരുമാനങ്ങളെ അസാധുവാക്കുന്നു .
