‘മലൈകോട്ടൈ വാലിബന്‍’ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോള്‍. ചിത്രത്തിന്റെ കൊറിയോഗ്രാഫറായ ഫുല്‍വാ ഖാംകര്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റിലെ ചിത്രങ്ങളാണ് ഫുല്‍വാ ഖാംകര്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ മലയാള ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ മികച്ച അനുഭവമായിരുന്നുവെന്നും ഖാംകര്‍ പറയുന്നു.
ഇതിഹാസമായ മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചത് വളരെ മികച്ച അനുഭവമായിരുന്നു എന്നാണ് ഫുല്‍വാ ഖാംകര്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും സഹസംവിധായകന്‍ ടിനു പാപ്പച്ചനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം ഖാംകര്‍ നന്ദി പറയുന്നുണ്ട്.
ജൂണ്‍ 13ന് ആയിരുന്നു മലൈകോട്ടൈ വാലിബന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ചെന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം. നേരത്തെ രാജസ്ഥാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പോണ്ടിച്ചേരിയിലും ചിത്രീകരണം നടന്നിരുന്നു.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
