അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയച്ചു. കത്തിന്റെ പകർപ്പും വിശദമായ കുറിപ്പും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെവലിയ ക്യൂ തന്നെ ഉണ്ടായേനെയെന്നും . പണത്തിനും അപ്പുറം നമ്മുടെ