ലാസ- ഏഷ്യയിലെ ഏറ്റവും ഉയരമുള്ള മരം ടിബറ്റിലെ ഒരു മലയിടുക്കില്‍ കണ്ടെത്തി. സൈപ്രസ് ഇനത്തിലുള്ള മരത്തിന് 335 അടിയിലധികം ഉയരവും ഏകദേശം 9.2 അടി ചുറ്റളവുമുണ്ടെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ വാങ് സി ഉള്‍പ്പെടെയുള്ള ഗവേഷകര്‍ പറയുന്നത്. 
ഉയരത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനക്കാരനായ ഈ സൈപ്രസ് ലോകത്ത് രണ്ടാം സ്ഥാനത്താണുള്ളത്. ടിബറ്റിലെ ബോം കൗണ്ടിയിലെ നൈന്‍ചി നഗരത്തിലാണ് വൃക്ഷം കണ്ടെത്തിയത്. 
മരത്തിന്റെ കൃത്യമായ ഇനം വ്യക്തമല്ലെങ്കിലും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ ഹിമാലയന്‍ സൈപ്രസോ ടിബറ്റന്‍ സൈപ്രസോ ആയിരിക്കാമെന്നാണ് പറയുന്നത്. 
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മരത്തിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല തവണ തിരുത്തിയിട്ടുണ്ട്. 
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പീക്കിംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ടിബറ്റിലെ മെഡോഗ് കൗണ്ടിയില്‍ 252 അടി ഉയരമുള്ള ഒരു മരം കണ്ടെത്തിയപ്പോള്‍ ഏറ്റവും ഉയരമുള്ള വൃക്ഷമെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നാലെ സായു കൗണ്ടിയില്‍ 274 അടി ഉയരമുള്ള വൃക്ഷം കണ്ടെത്തി. 
പുതിയ മരത്തിന് 335 അടി ഉയരമുണ്ടെന്ന് കണ്ടെത്തിയതോടെ നേരത്തെ പറഞ്ഞ മരങ്ങളെല്ലാം പഴങ്കഥയായി. 335 അടി ഉയരമുള്ള മരത്തിനൊപ്പം 279 അടിയിലധികം ഉയരമുള്ള ഭീമാകാരമായ മരങ്ങളും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.  അവയില്‍ 25 എണ്ണം 295 അടിയേക്കാള്‍ ഉയരമുള്ളതാണെന്നും കണ്ടെത്തലില്‍ പറയുന്നു. 
മലേഷ്യയിലെ മെനാരയില്‍ കണ്ടെത്തിയ ഏകദേശം 331 അടി ഉയരമുള്ള യെല്ലോ മെറാന്റിയുടെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നു വീണത്. 
ഉയരക്കാരന്‍ മരത്തെ കണ്ടെത്തിയ പ്രദേശത്തെ മറ്റു മരങ്ങള്‍ മാപ്പ് ചെയ്യാനും അവയുടെ ഉയരം കണക്കാക്കാനും ശാസ്ത്രജ്ഞര്‍ ഡ്രോണുകളും റഡാറും ലേസര്‍ ഉപകരണങ്ങളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ വിലയിരുത്താനും ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്താനും കൂടുതല്‍ ശാസ്ത്രജ്ഞരെ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 June 24Internationalcypres treechinatibetഓണ്‍ലൈന്‍ ഡെസ്‌ക്title_en: A cypress tree growing to a height of 335 feet

By admin

Leave a Reply

Your email address will not be published. Required fields are marked *