തൃശ്ശൂർ: തൃശ്ശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ. മണലൂർ സ്വദേശികളായ അജിൽ ജോസ്, അജിത് ജോസ് എന്നീ സഹോദരങ്ങളെയാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് പിടികൂടിയത്.
വിൽപ്പനയ്ക്കായി വെച്ചിരുന്ന പത്ത് ഗ്രാം വീതം എംഡിഎംഎയും കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത് എംഡിഎംഎയാണ് വിൽപ്പന നടത്തിയിരുന്നത്. ചേട്ടനായ അജിൽ കഞ്ചാവും വിറ്റിരുന്നു. ഇവരിൽനിന്നും വ്യാപകമായ രീതിയിൽ യുവാക്കളിലേക്ക് ലഹരിമരുന്ന് എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ ജയിലിലായത്.