സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും താരപുത്രി ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ആദ്യത്തേത് പോലെ തന്നെ സിലൗട്ട് മാതൃകയിലാണ് ഇത്തവണയും വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
‘മൗല മേരാ’ എന്ന ഗാനത്തിന് വളരെ ഗ്രേസ്ഫുള്ളായി നൃത്തം ചെയ്യുകയാണ് മീനാക്ഷി. ക്രോപ്പ് ടോപ്പു സ്കര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെ കമന്റ് ബോക്സില്‍ നിറയുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചുള്ള കമന്റുകളാണ്. അമ്മയുടെ അല്ലെ മോള്‍ ,ഒട്ടും മോശമാവില്ല ഡാൻസില്‍, മീനാക്ഷിക്കുട്ടി സൂപ്പര്‍.., അമ്മയുടെ മോള്‍ തന്നെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.