തെന്നിന്ത്യൻ താരമായ രാഗിണി ദ്വിവേദിയെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലും കന്നഡയിലുമായി, ബാലു നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷീല’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . പ്രശസ്ത താരങ്ങളായ ഷൈൻ ടോം ചാക്കോ, ഹന്ന രെജി കോശി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
റിയാസ് ഖാൻ,മഹേഷ്, സുനില്‍ സുഖദ, അവിനാഷ്(കന്നഡ )പ്രദോഷ് മോഹന്, മുഹമ്മദ് എരവട്ടൂര്‍,ശോഭരാജ്(കന്നഡ )ശ്രീപതി,ചിത്ര ഷേണായി, ലയ സിംപ്സണ്‍, ജാനകി ദേവി, ബബിത ബഷീര്‍, സ്നേഹ മാത്യു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങളായി എത്തുന്നത്.
പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില് ഡി എം പിള്ളൈ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ് കൂത്തടുത്ത് നിര്വ്വഹിക്കുന്നു.ടി പി സി വളയന്നൂര്‍, ജോര്‍ജ് പോള്‍,റോസ് ഷാരോണ്‍ ബിനോ എന്നിവരുടെ വരികള്‍ക്ക് എബി ഡേവിഡ്,അലോഷ്യ പീറ്റര്‍ എന്നിവര്‍ സംഗീതം പകരുന്നു