വൈക്കം: ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്ര ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ കാണിക്ക വഞ്ചി കുത്തിതുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, വഴിയോരത്തുള്ള ക്ഷേത്രത്തില്‍ മോഷണം മുമ്പും നടന്നിട്ടുള്ളതിനാല്‍ ക്ഷേത്രത്തിന് സമീപത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, കാമറ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വൈക്കം പൊലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും മോഷണശ്രമം നടന്നിരുന്നു.
