വേൾഡ് മലയാളിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഡോ. ശ്രീധർ കാവിൽ അനുസ്മരണം സംഘടിപ്പിച്ചു

ഷാര്‍ജ: വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു ഡോ. ശ്രീധർ കാവിലിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഷാർജയിൽ വച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡോ. ശ്രീധർ കാവിൽ പ്രവാസി സമൂഹത്തിന് വേണ്ടി നടത്തിയ നിസ്വാർത്ഥമായ സേവനങ്ങളെയും പോരാട്ടങ്ങളെയും നേതാക്കൾ അനുസ്മരിച്ചു.
പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഫലമായി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുവാൻ സാധിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ എന്നും നിറസാന്നിധ്യമായിരുന്ന ഡോ. ശ്രീധർ കാവിൽ എല്ലാവർക്കും ഒരു മാതൃകയായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ സി.യു. മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് ചാൾസ് പോൾ, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ വർഗീസ് പനക്കൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ്, വൈസ്പ്രസിഡന്റ് വിനീഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറർ രാജീവ്, സെക്രട്ടറി സി.എ.ബിജു, വനിതാ വിഭാഗം പ്രസിഡന്റ് എസ്തർ ഐസക്, പ്രൊവിൻസ് പ്രതിനിധികളായ തോമസ് ജോസഫ്, ഈഗ്നെഷ്യസ്, വിജയൻ, അജിത്, ജൂഡിൻ ഫെർണാണ്ടസ്, അനിത, രശ്മി എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചതായി മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed