ബെയ്ജിംഗ്- ജീവനക്കാരുടെ വിവാഹേതരബന്ധങ്ങള്‍ വിലക്കിക്കൊണ്ട് ചൈനീസ് കമ്പനി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തുന്ന സംസ്‌കാരം ഉറപ്പിക്കാനായാണ് കമ്പനിയുടെ നടപടി. വിവാഹിതരായ എല്ലാ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്നും വിവാഹേതരബന്ധം കണ്ടെത്തുന്ന പക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നും ചൈനയിലെ ധോജിയാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഉത്തരവിലൂടെ പറയുന്നു.വിവാഹേതരബന്ധത്തെ കൂടാതെ പരസ്ത്രീബന്ധം,വിവാഹമോചനം എന്നിവയെയും കമ്പനി വിലക്കുന്നു. സംഭവം പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ ഇതേപ്പറ്റിയുള്ള ചര്‍ച്ച വ്യാപകമായി. കുടുംബത്തെ സംരക്ഷിക്കുന്നതിനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമം സഹായകമാകുമെന്ന് കമ്പനി പറയുന്നു.
2023 June 23InternationalChineseFireextra maritalefficiencyഓണ്‍ലൈന്‍ ഡെസ്‌ക് title_en: CHINESE COMPANY THREATENS TO FIRE EMPLOYEES OVER EXTRA-MARITAL AFFAIRS TO IMPROVE WORK

By admin

Leave a Reply

Your email address will not be published. Required fields are marked *