ന്യൂ ഡല്‍ഹി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ വിജയിക്കുന്നത് കൂടുതൽ അതി ദരിദ്രർകയുള്ള നേരിട്ട് ബാങ്ക് അകൗണ്ടുകളിൽ പണം കിട്ടുന്ന വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഉപകരിക്കുമെന്ന് എഐസിസി സെക്രട്ടറിയും കോൺഗ്രസ് എസ്‌സി എസ്‌ടി സെൽ ചെയര്മാനുമായ കെ.രാജു രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് സങ്കടൻ അഖിലേന്ത്യ സമ്മേളനത്തിൽ അറിയിച്ചു.
അടിസ്ഥാന വർഗ്ഗ പദ്ധതി ആവിഷ്കരിക്കണമെന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റി മൻ മോഹൻ സിംഗ് സർക്കാർ കാലത്ത് നിർദേശിച്ചപ്പോൾ പ്രധാമന്ത്രിയുടെ സെക്രട്ടറിയായിരുന്ന കെ രാജുവാണ് ഗുണഭോക്താക്കൾക്ക് ബാങ്ക് അകൗണ്ടിൽ പണം കൊടുക്കുന്ന നരേഗ പ്രോഗ്രാമെന്നു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മഹാദ്മഗാന്ധി /അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.
രാജീവ് ഗാന്ധി നയിച്ച ലോക പ്രശസ്ത ജോടോയാത്രയിൽ ഉരുതിരിഞ്ഞ അതിദരിദ്ര സഹായ പദ്ധതികളിൽ നരേഗ പ്രോഗ്രാമിന്റെ വിജയം കണക്കിലെടുത്തുള്ള പദ്ധതികളുണ്ട്. ഏത് വികസന പദ്ധതികളും ഗ്രാമ സഭയിലൂന്നിയായിരിക്കും. കാരണം പരിസ്ഥിതി, മാലിന്യ പ്രശ്നങ്ങൾ അവിടെ കരുതലെടുക്കും.
മീനാക്ഷി നടരാജൻ, ഹർഷ വർദ്ധൻ എംപി, എം മുരളി എക്സ് എംഎൽഎ, എ.കെ ചന്ദ്രമോഹൻ, അഡ്വസജയകുമാർ, എ.പി ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
