കൊച്ചി – അശ്ലീല പരാമർശത്തിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച സ്‌റ്റേഷനിൽ ഹാജറാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നെങ്കിലും കഴിയില്ലെന്നായിരുന്നു നിഹാദിന്റെ പ്രതികരണം.
അതിനിടെ, വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി നിഹാദ് പ്രതികരിച്ചു. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിഹാദിനെ പോലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും ഗതാഗത തടസം ഉണ്ടാക്കിയതിനും വളാഞ്ചേരി പോലീസ് നിഹാദിനെതിരെ കേസെടുത്തിരുന്നു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും കേസുണ്ട്. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. യൂട്യൂബിൽ വൻ ഫോളോവോഴ്‌സുള്ള യുവാവാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. ഇയാളുടെ വീഡിയോകളും മറ്റും അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവരെ വഴിതെറ്റിക്കുമെന്നും നിരവധി പരാതികൾ ഉയർന്നിരുന്നു.
2023 June 23KeralaYouTuber ‘Toppi’ Nihadin police custodytitle_en: YouTuber ‘Toppi’ Nihad in police custody