മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി. സിനിമയില്‍ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്.
പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടിവേലു, രാധിക ശരത്കുമാര്‍, ലക്ഷ്മി മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത്.
മലയാള സിനിമയുടെ എവര്‍ഗ്രീൻ സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായ മണിച്ചിത്രത്താഴ് പല ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്.ചിത്രത്തിന്റെ തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിലെ റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ തമിഴ് റീമേക്കായ ചന്ദ്രമുഖിയില്‍ രജനീകാന്ത്, ജ്യോതിക, പ്രഭു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നയൻതാര, വടിവേലു, നാസര്‍, വിനീത്, വിജയകുമാര്‍, മനോബാല തുടങ്ങിയ വൻ താര നിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു.