മകള്‍ എലനോറിന്റെ മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ജോണ്‍ കൈപ്പള്ളില്‍. 2019 ജൂലൈയില്‍ ആയിരുന്നു ജോണിന്റെയും ഹെഫ്സിബാ എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്.ആദ്യ കണ്‍മണിയുടെ മാമോദിസ ആഘോഷമാക്കിയിരിക്കുകയാണ് ജോണ്‍.
തിരുവല്ല സ്വദേശിയായ ജോണ്‍ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്തു. ജോലിയോടൊപ്പം മോഡലിംഗും പ്രൊഫഷനായി എടുത്തിരുന്നു. മോഡലിംഗും ഫാഷൻ ഷോകളുമൊക്കെയായി തിരക്കിലായ സമയത്താണ് തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത് . തട്ടത്തിൻ മറയത്തിലെ ഇംതിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജോണ്‍ അരങ്ങേറ്റം കുറിച്ചത്.