കൊച്ചി- മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. 11-ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യല്‍ ആരംഭിക്കും.
എം.പി. ആകുന്നതിനുമുമ്പും ശേഷവും സുധാകരന്‍ മോന്‍സനുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ തെളിവുകളും ഫോണ്‍വിളി വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. മോന്‍സന്റെ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നടക്കം തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനല്‍കിയത്. സുധാകരന്‍ മോന്‍സന്‍ന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023 June 23Keralaantiquecrime branchsudhakaraninterrogateഓണ്‍ലൈന്‍ ഡെസ്‌ക് title_en: Crime branch to interrogate KPCC president K. Sudhakaran today