കൊച്ചി – തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ സാള്‍ട്ടന്‍ മരിച്ചു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
2023 June 23KeralaAccident kochiBike rider died ഓണ്‍ലൈന്‍ ഡെസ്‌ക്title_en: stray dog jumped across the road, bike rider died