തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മാസം 19നാണ് ചിത്രം തീയേറ്ററിലെത്തിയത്.
ലുക്മാന്‍ ,അവറാന്‍ ,ജാഫര്‍ ഇടുക്കി ,ഇന്ദ്രന്‍സ് ,ചിന്നു ചാന്ദിനി ഫാഹിം സഫര്‍ ,അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അപ്പു എന്‍ ഭട്ടതിരി ഷൈജാസ് കെ എം എന്നിവര്‍ എഡിറ്റിംഗ് ചെയ്തു .