തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും കേരള പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ജൂൺ 26ന് രാവിലെ 11നാണ് മാർച്ച്. കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ മാധ്യമങ്ങൾക്കുണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപ പെൻഷൻ വർധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനഃസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വിഡിയോ