തിരുവനന്തപുരം: സർവകലാശാലകളിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട ക്രമക്കേട്, മാധ്യമവേട്ട തുടങ്ങിയ വിഷയങ്ങളിൽ ഇടപെടാനൊരുങ്ങി സി.പി.ഐ. എസ്.എഫ്.ഐ വിഷയം സി.പി.എമ്മുമായി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാനും എസ്.എഫ്.ഐക്കുമേൽ പാർട്ടിയുടെ നിയന്ത്രണം ഉണ്ടാകണമെന്ന നിർദേശം മുന്നോട്ടുവെക്കാനും സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ധാരണയായി. എന്നാൽ ഇക്കാര്യത്തിൽ സി.പി. ഐ നേതാക്കളുടെ പരസ്യ പ്രതികരണം വേണ്ടെന്നും തീരുമാനമുണ്ട്. ഇടതുസർക്കാർ മാധ്യമവേട്ട നടത്തുന്നെന്ന പരാതിക്ക് ഇട നൽകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും സി.പി.എം നേതൃത്വത്തെ അറിയിക്കും. മാധ്യമ പ്രവർത്തകർക്കെതിരായ