ബംഗളൂരു- നഗരത്തിൽ ഊബർ ഡ്രൈവർ സ്വകാര്യ ഭാഗം തുറന്നു കാണിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. ലിങ്ക്ഡ് ഇനിൽ യുവതി ഷെയർ ചെയ്ത സംഭവം മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ കമ്പനി നടപടി സ്വീകരിച്ചു.
യാത്രാക്കൂലി നൽകിയതിന് ശേഷം ഡ്രൈവർ കാർ തെറ്റായ വഴിയിലൂടെ കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും അവിടെ വെച്ചാണ് സ്വകാര്യ ഭാഗം കാണിച്ചതെന്നും യുവതി പറഞ്ഞു. ഇവരുടെ പോസ്റ്റ് ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
ഇരുഭാഗത്തും അന്വേഷണം നടത്തി ഊബർ നടപടി സ്വീകരിച്ചതിൽ തൃപ്തയാണെന്ന് യുവതി അറിയിച്ചു. അനുഭവം പങ്കുവെക്കാൻ സാധിച്ചതിന് ലിങ്ക്ഡ്ഇനോടും അവർ നന്ദി അറിയിച്ചു.
2023 June 21IndiauberSexflashbengalurutitle_en: Uber Driver Flashes Woman, Company Takes Action