ധോൽപൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ഹാൻഡ് പമ്പിന്റെ അറ്റകുറ്റപ്പണിക്കിടെ പൈപ്പ് ഹൈ ടെൻഷൻ ലൈനിൽ തട്ടിയതിനെത്തുടർന്ന് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാദൻപൂരിലാണ് സംഭവം നടന്നത്.
ബസേഡി സബ്ഡിവിഷനിലെ വിജയ് കാ പുര ഗ്രാമത്തിൽ ഹാൻഡ് പമ്പ് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇതിനിടെ തൊഴിലാളികൾ വലിച്ചിട്ട പൈപ്പ് മുകളിൽ നിന്ന് കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്.
ലവ്കുഷ് എന്ന ലോകേഷ് (22), ധ്രുവ് (17) എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രാംവീർ (50), തൻ സിങ് (30), ഹരി സിങ്, ഷിംല (35) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ് ബാഡി, ബസേദി നഗരങ്ങളിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.
