കോഴിക്കോട്: വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയെന്ന കേസില്‍ കെ. വിദ്യ കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽനിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
കേസെടുത്ത് 15 ദിവസത്തിനു ശേഷമാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് മേപ്പയൂരിൽ വിദ്യയെ കണ്ടെത്തുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് മേപ്പയൂരിൽ വിദ്യയുണ്ടെന്ന് കണ്ടെത്തുന്നത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
