ഹിറ്റ് കൂട്ടുകെട്ടായ ദിലീപും സംവിധായകൻ റാഫിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ സെക്കന്റ് ടീസർ പുറത്തിറങ്ങി. ചിത്രം ജൂലൈ് 14 ന് തിയേറ്ററുകളിലെത്തും. ദിലീപിന്റെ പഴയ ഹിറ്റ് ചിത്രങ്ങളുടെ മാതൃകയിൽ കോമഡി നിറഞ്ഞ ഒരു കുടുംബ ചിത്രം ആയിട്ടാണ് വോയ്‌സ് ഓഫ് സത്യനാഥനെ റാഫി അണിയിച്ചൊരുക്കിയിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റർ, ടു കൺട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി – ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും പെൻ പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്റേതാണ്.
ജോജു ജോർജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. അതോടൊപ്പം ബോളിവുഡ് താരം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, സിദ്ദീഖ്, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.
സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം. ബാവ.
2023 June 21Entertainmenttitle_en: voice of sathyanadhan