ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാചരണത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎൻ ആസ്ഥാനത്ത് നടത്തിയ ഇവന്റിലൂടെ ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് പങ്കെടുത്ത യോഗാ പരിപാടി എന്ന ഗിന്നസ് ലോക റിക്കാർഡും മോദിയും സംഘവും സ്വന്തമാക്കി.
റിക്കാർഡ് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഗിന്നസ് ലോക റിക്കാർഡ് അധികൃതർ മോദിയുടെ സാന്നിധ്യത്തിൽ പരിപാടിയുടെ സംഘാടകർക്ക് കൈമാറി.
‘‘ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും മുൻപെങ്ങും ഉണ്ടാകാത്തതുമാണ്’’ എന്ന് പ്രധാനമന്ത്രി രാജ്യാന്തര യോഗാദിന സന്ദേശത്തിൽ പറഞ്ഞിരുന്നു.
