കെ.ജി.എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസ് ഫഹദ് ഫാസിലിനെ നായകനാക്കി നിർമിക്കുന്ന ആദ്യ മലയാള ചിത്രം ധൂമം ജൂൺ 23 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നു.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യ ചിത്രത്തിൽ ഫഹദിനു പുറമെ അപർണ ബാലമുരളി, റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിവയടക്കം മൊത്തം അഞ്ച് ഭാഷകളിലാണ് ധൂമം റിലീസ് ചെയ്യുക.
ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണചന്ദ്ര തേജസ്വി. പ്രീത ജയരാമനാണ് ക്യാമറ. മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
2023 June 21Entertainment