ഹൈദരാബാദ്- പ്രണയാഭ്യർത്ഥന നിരസിച്ചതിന് 27 കാരൻ 22-കാരിയെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈദരാബാദിലെ സൈബരാബാദ് മേഖലയിലാണ് സംഭവം. പ്രതിയായ കോത ഗണേഷ് സൊമാറ്റോയിൽ ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്നുവെന്നും യുവതിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദൃക്‌സാക്ഷികളാണ് സംഭവത്തെ പറ്റി പോലീസിനെ അറിയിച്ചത്. യുവതിയുടെ കഴുത്തിലും മുഖത്തും കൈകളിലും പരിക്കേറ്റിട്ടുണ്ട്.
താൻ ഗുണ്ടൂർ സ്വദേശിയാണെന്ന് യുവതി പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. താൻ അങ്കിൾ എന്ന് വിളിക്കുന്ന ഗണേഷ് നേരത്തെ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും നിരസിച്ചതായി അവർ പറഞ്ഞു. ഇന്നലെയാണ് യുവാവ് ഹോസ്റ്റലിൽ എത്തി യുവതിയോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത്. തന്റെ സ്‌കൂട്ടറിന് പിന്നിൽ യുവതിയെ കയറ്റിയ ശേഷം ഹോട്ടലിന് പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. തുടർന്നാണ് ഇയാൾ ബാഗിൽ നിന്ന് കത്തി പുറത്തെടുത്ത് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. യുവാവ് തന്നെ ആക്രമിക്കുന്ന കാര്യം യുവതി നേരത്തെ യുവതി തന്റ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
2023 June 21IndiaHyderabadtitle_en: lady stabbed to death