ദോഹയിലുമുണ്ട് നിരവധി സ്പൈഡർമാന്മാർ ! പക്ഷേ സൂപ്പർ ഹീറോയല്ല, ജീവിക്കാനായി അന്യനാട്ടിലെത്തി വിൻഡോ ക്ലീൻ ചെയ്യുന്ന റിയൽ ഹീറോകളാണിവർ… (ഫോട്ടോസ്റ്റോറി)

ഖത്തറിലെ 40-50 നിലകളുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ ഗ്ലാസ്സുകൾ വൃത്തിയാക്കുന്ന അതിസാ ഹസികമായ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള ടെക്‌നീഷ്യന്മാർ ദിവസം മുഴുവൻ റോപ്പിൽ വായുവിൽ തൂങ്ങിക്കിടന്നാണ്‌ ഈ ജോലിചെയ്യുന്നത്.

ഉയർന്ന കെട്ടിടങ്ങൾക്കു മുകളിലൂടെ കയറിൽ ( Steel Rope) തൂങ്ങിക്കിടന്ന് ജോലിചെയ്യുന്നവരെ ദൂരെനിന്നും നമ്മൾ നോക്കിക്കാണുമ്പോൾ പലപ്പോഴും ഹൃദയം നിലച്ചുപോകാറുണ്ട്. വളരെ റിസ്‌ക്കുള്ള ഒരു ജോലിയാണ് ഇത്.

നൂറുകണക്കിന് അടി ഉയരത്തിൽ കാറ്റും വെയിലും കൊണ്ട് ഗ്ലാസ്സുകൾ വൃത്തിയാക്കുന്ന തങ്ങളുടെ സാഹസികമായ ഈ ജോലിയെപ്പറ്റി ഇവരിൽ പലരും വീട്ടുകാരോട് പറായാറില്ല.

എങ്കിലും കുടുംബാംഗങ്ങളിൽ ചിലർക്കെങ്കിലും ഇതേപ്പറ്റി അറിവുണ്ട്. അവർ സുരക്ഷയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ എപ്പോഴും നൽകാറുണ്ട്. അമ്മമാർ ആശങ്ക പങ്കുവയ്ക്കാറുമുണ്ട്.

വിൻഡോ ക്ളീനർ ജോലികളിൽ മലയാളികൾ ധാരാളമുണ്ട്. ഇവർക്ക് ഈ ജോലിക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ടോ എന്നതിനെപ്പറ്റി വ്യക്തമായ അറിവില്ല. അറിയാവുന്നവർ അക്കാര്യങ്ങൾ വിവരിക്കുക. മാസം 75 മോ (ഇന്ത്യൻ രൂപ) അതിനുമുകളിലോ ശമ്പളം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഏകദേശ അനുമാനം.

ഒരു വിൻഡോ ക്ലീനർ കഠിനമായ പരിശീലനം പൂർത്തിയാക്കുകയും ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ റോപ്പ് ആക്‌സസ് ട്രേഡ് അസോസിയേഷനിൽ (ഐആര്‍എടിഎ ) നിന്നും സർട്ടിഫിക്കറ്റ് നേടുകയും വേണം.

ഖത്തറിലെ ഐആര്‍എടിഎ അംഗീകൃത രണ്ട് കേന്ദ്രങ്ങളിലെ പരിശീലന രജിസ്ട്രേഷനുകൾ കാണിക്കുന്നത് സ്പൈഡർ മാൻമാരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണത്രേ.

ഐആര്‍എടിഎ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് തലത്തിലുള്ള റോപ്പ് ആക്‌സസ് ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റാണ് നൽകുന്നത് : ലെവൽ 1 ഒരു വിൻഡോ ക്ലീനർ ; ലെവൽ 2 ഒരു മിഡ്-ലെവൽ വിൻഡോ ക്ലീനർ; കൂടാതെ ലെവൽ 3 ഒരു സൂപ്പർവൈസർ. മൂന്നു വർഷം കൂടുമ്പോൾ ഇവ പുതുക്കേണ്ടതുണ്ട്.

ആറ് മാസത്തിൽ കൂടുതൽ റോപ്പ് ആക്‌സസ് ഉപയോഗിക്കുന്നില്ലെങ്കിൽ, അവർക്ക് ഒരു റിഫ്രഷർ കോഴ്‌സും അതിന്റെ മൂല്യനിർണ്ണയവും ആവശ്യമാണ്.

ജാലകങ്ങൾ വൃത്തിയാക്കാൻ നിരവധി മാർഗങ്ങളുണ്ട് – ഗൊണ്ടോളകൾ, സ്കാർഫോൾഡിംഗ്, ബൂം ലിഫ്റ്റുകൾ മുതലായവ – എന്നാൽ റോപ്പ് ആക്സസ് ഏറ്റവും ജനപ്രിയമാണ്, കാരണം ഇത് ഉപയോഗിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതും കെട്ടിടങ്ങൾക്കുള്ളിലെ ആളുകൾക്ക് തടസ്സമില്ലാത്തതുമാണ്.

വൈദഗ്ധ്യമുള്ള റോപ്പ് ആക്സസ് ടെക്നീഷ്യൻമാരായ വിൻഡോ ക്ലീനർമാരാണ് ദോഹയിലെ വിവിധ കെട്ടി ടങ്ങളിൽ ഫിഫ ലോകകപ്പ് 2022 ൽ പങ്കെടുത്ത പ്രധാന കളിക്കാരുടെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചതും മത്സരശേഷം ഇവ നീക്കം ചെയ്‌തതും.

By admin

Leave a Reply

Your email address will not be published. Required fields are marked *